Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : E.p. Jayarajan

'അ​ക്ര​മം ഇ​ങ്ങ​നെ​യൊ​ന്നു​മ​ല്ല, ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തെ ന്യാ​യീ​ക​രി​ച്ച് സി​പി​എം നേ​താ​ക്ക​ൾ

തി​രു​വ​ന​ന്ത​പു​രം: മു​ൻ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്റെ വ​സ​തി​യി​ലെ ഇ​ഡി റെ​യ്ഡി​നെ തു​ട​ർ​ന്നു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തെ​യും ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തെ​യും ന്യാ​യീ​ക​രി​ച്ച് സി​പി​എം നേ​താ​ക്ക​ൾ രം​ഗ​ത്ത്. തി​രു​വ​ന​ന്ത​പു​ര​ത്തു​ണ്ടാ​യ​ത് ജ​ന​ങ്ങ​ളു​ടെ സ്വാ​ഭാ​വി​ക പ്ര​തി​ക​ര​ണ​മാ​ണെ​ന്നും കോ​ൺ​ഗ്ര​സ്-​ബി​ജെ​പി ഗൂ​ഢാ​ലോ​ച​ന​യു​ടെ ഭാ​ഗ​മാ​ണ് ഈ ​റെ​യ്ഡു​ക​ളെ​ന്നും നേ​താ​ക്ക​ൾ ആ​രോ​പി​ച്ചു.

"തി​രു​വ​ന​ന്ത​പു​ര​ത്ത് സം​ഭ​വി​ച്ച​ത് ഒ​രു അ​ക്ര​മ​മ​ല്ല, അ​ക്ര​മം ഇ​ങ്ങ​നെ​യൊ​ന്നു​മ​ല്ല" എ​ന്നാ​യി​രു​ന്നു സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം എം. ​സ്വ​രാ​ജി​ന്റെ പ്ര​തി​ക​ര​ണം. ഇ​ത് ജ​ന​ങ്ങ​ളു​ടെ സ്വാ​ഭാ​വി​ക​മാ​യ പ്ര​തി​ഷേ​ധം മാ​ത്ര​മാ​ണെ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ജ​ന​ങ്ങ​ൾ​ക്ക് പ്രി​യ​പ്പെ​ട്ട നേ​താ​ക്ക​ൾ​ക്കെ​തി​രെ തി​രി​ഞ്ഞാ​ൽ ജ​നം ക്ഷു​ഭി​ത​രാ​കു​മെ​ന്നാ​ണ് മു​തി​ർ​ന്ന സി​പി​എം നേ​താ​വ് ഇ.​പി. ജ​യ​രാ​ജ​ൻ പ​റ​ഞ്ഞ​ത്. "ക്ഷു​ഭി​ത​രാ​യ ജ​ന​ക്കൂ​ട്ട​ത്തി​നി​ട​യി​ലേ​ക്കാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ കാ​റു​മാ​യി പോ​യ​ത്. അ​ങ്ങ​നെ​യു​ള്ള സാ​ഹ​ച​ര്യ​ത്തി​ൽ ഏ​ത് ഗാ​ന്ധി​യ​നാ​യാ​ലും പ്ര​തി​ക​രി​ച്ചു​പോ​കും. ഇ​ന്ദി​രാ​ഗാ​ന്ധി കൊ​ല്ല​പ്പെ​ട്ട​പ്പോ​ൾ രാ​ജ്യ​ത്ത് സം​ഭ​വി​ച്ച​ത് ന​മ്മ​ൾ ക​ണ്ട​ത​ല്ലേ" എ​ന്നും ഇ.​പി. ജ​യ​രാ​ജ​ൻ ചോ​ദി​ച്ചു. ഇ​ഡി പ​രി​ശോ​ധ​ന കോ​ൺ​ഗ്ര​സ് - ബി​ജെ​പി ഡീ​ലി​ന്‍റെ ഭാ​ഗ​മാ​ണെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രെ ത​ട​സ​പ്പെ​ടു​ത്താ​ൻ പാ​ർ​ട്ടി​ക്ക് ഉ​ദ്ദേ​ശ​മി​ല്ലാ​യി​രു​ന്നു​വെ​ന്നും അ​വി​ടെ​യു​ണ്ടാ​യ​ത് സ്വാ​ഭാ​വി​ക പ്ര​തി​ഷേ​ധം മാ​ത്ര​മാ​ണെ​ന്നും മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി​യും പ്ര​തി​ക​രി​ച്ചു. ഇ​ത്ര​യും വ​ലി​യ പ്ര​തി​ഷേ​ധം ന​ട​ക്കു​മ്പോ​ൾ അ​ന്ത​രീ​ക്ഷം ശാ​ന്ത​മാ​യ​തി​ന് ശേ​ഷം മാ​ത്ര​മേ ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​ർ പു​റ​ത്തി​റ​ങ്ങേ​ണ്ടി​യി​രു​ന്നു​ള്ളൂ എ​ന്നും ഇ​തി​ൽ പോ​ലീ​സി​ന് വീ​ഴ്ച പ​റ്റി​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

 

Latest News

Corehub Up